കരിപ്പൂരിനെ തകര്‍ക്കല്‍ സംഘ്പരിവാര്‍ അജണ്ട –എ.പി. അനില്‍കുമാര്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുന്നത് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കണമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഢാലോചനക്കെതിരെയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചും കുള്ളാര്‍ കമ്പനി പിരിച്ചുവിട്ട മുഴുവന്‍ കരാര്‍ തൊഴിലാളികളെയും എ.ഐ.എ.ടി.എസ്.എല്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല നിശ ധര്‍ണയുടെ മൂന്നാം ദിവസം ഇ മെയില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ക്ക് ഒരു ലക്ഷം മെയിലുകളാണ് കരിപ്പൂരിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അയക്കുന്നത്. സമരത്തിന് ആശംസകളുമായി ഞായറാഴ്ച വിവാഹിതരായ മുന്‍ എന്‍.എസ്.യു.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഷറഫുന്നിസ കാരോളിയും ഭര്‍ത്താവ് അബ്ദുല്ല പൂവാടനും എത്തിയിരുന്നു. പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ്, കെ.പി.സി.സി മീഡിയസെല്‍ അംഗം ബി.ആര്‍.എം. ഷഫീര്‍, കെ.എ. അറാഫത്ത്, ആര്‍.എസ്. പണിക്കര്‍, അസീസ് ചീരാന്‍തൊടി, സക്കീര്‍ പുല്ലാര, പി.ആര്‍. രോഹില്‍ നാഥ്, ലത്തീഫ് കല്ലിടുമ്പന്‍, പി. നിധീഷ്, ജൈസല്‍ എളമരം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.