ഐ.എഫ്.എഫ്.കെ പ്രാദേശിക ചലച്ചിത്രോത്സവം 16 മുതല്‍ നിലമ്പൂരില്‍

നിലമ്പൂര്‍: രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധമായി മലബാര്‍ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രമേള മാര്‍ച്ച് 16 മുതല്‍ 21 വരെ നിലമ്പൂര്‍ ഫെയറി ലാന്‍ഡ് തിയറ്ററില്‍ നടക്കും. മികച്ച 40ഓളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. സാംസ്കാരിക പരിപാടികളും ഓപണ്‍ ഫോറവും പ്രദര്‍ശനങ്ങളും പുസ്തകമേളയും സംഘടിപ്പിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. സംവിധായകര്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. 301 അംഗ സംഘാടക സമിതി രൂപവത്കരണ യോഗം നിലമ്പൂര്‍ നഗരസഭ അധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇ. പദ്മാക്ഷന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ആയിഷ, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, എന്‍. വേലുക്കുട്ടി, ടി.ജെ. നിലമ്പൂര്‍, ബഷീര്‍ ചുങ്കത്തറ, ഡോ. പ്രവീണ, കെ.വി. മുജീബ്, മധു ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡെലിഗേറ്റ് പാസിനുള്ള രജിസ്ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ നിലമ്പൂര്‍ ടി.ബിയിലെ സംഘാടകസമിതി ഓഫിസില്‍ ആരംഭിക്കും. സാധാരണ പാസിന് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 100 രൂപയുമാണ് ഫീസ്. പോസ്റ്റര്‍ പ്രകാശനം വനിത ദിനമായ മാര്‍ച്ച് എട്ടിന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്‍ മുകേഷ് എം.എല്‍.എ, വീണ ജോര്‍ജ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.