മനം നിറച്ച് ദേശോത്സവം; ആവേശം നെഞ്ചേറ്റി പട്ടാമ്പി

പട്ടാമ്പി: വാദ്യഘോഷങ്ങളും ഗജവീരന്മാരും നഗരവീഥി കൈയടക്കിയപ്പോള്‍ പട്ടാമ്പി ദേശോത്സവത്തിന്‍െറ ലഹരിയിലമര്‍ന്നു. മേലെപട്ടാമ്പി മുതല്‍ ബസ്സ്റ്റാന്‍ഡുവരെ റോഡിനിരുവശവും കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാനം പിടിച്ച് ആബാലവൃദ്ധം ജനങ്ങളും 103ാമത് പട്ടാമ്പി നേര്‍ച്ചയുടെ പൊലിമ നെഞ്ചേറ്റി. വിവിധ ദേശങ്ങളിലെ ആഘോഷക്കമ്മിറ്റികള്‍ ആനകളുടെയും ബാന്‍ഡ് വാദ്യത്തിന്‍െറയും അകമ്പടിയോടെ നഗരം കൈയടക്കി. ഉപ ആഘോഷക്കമ്മിറ്റികള്‍ മേലെപട്ടാമ്പിയില്‍ സംഗമിച്ച ശേഷം കേന്ദ്ര നേര്‍ച്ച ആഘോഷക്കമ്മിറ്റി ഭാരവാഹികളായ എ.കെ. പ്രമോദ്, സി. ഹനീഫ, ടി.എ. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ മത-സാംസ്കാരിക നഗരപ്രദക്ഷിണ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ഗജസംഗമത്തിന് നൂറുകണക്കിനാളുകള്‍ സാക്ഷികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.