കൊണ്ടോട്ടി: ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഭരണപ്രതിസന്ധി രൂക്ഷമായ കൊണ്ടോട്ടിയില്‍ പുതിയ ലിസ്റ്റില്‍ സെക്രട്ടറിയെ ലഭിച്ചില്ല. പുതുതായി 14 സെക്രട്ടറിമാരെ നിയമിച്ച് ഫെബ്രുവരി 27നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ജില്ലയില്‍ കോട്ടക്കല്‍, നിലമ്പൂര്‍, വളാഞ്ചേരി നഗരസഭകളിലെല്ലാം പുതിയ സെക്രട്ടറിമാരെ അനുവദിച്ചെങ്കിലും കൊണ്ടോട്ടിക്ക് മാത്രം നല്‍കിയില്ല. ചെയര്‍മാന്‍ നിരവധിതവണ മന്ത്രിയോട് നേരിട്ടും അല്ലാതെയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെയര്‍മാന്‍ നേരിട്ട് തിരുവനന്തപുരത്ത് പോയിരുന്നു. പുതിയ നഗരസഭയായ ഫറോക്കിനും സെക്രട്ടറിയെ അനുവദിച്ചിട്ടുണ്ട്. സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ച് ഭരിക്കുന്ന കൊണ്ടോട്ടിയില്‍ നവംബറോട് കൂടി ചെയര്‍മാന്‍ മാറും. മുന്‍ധാരണ അനുസരിച്ച് രണ്ടുവര്‍ഷത്തിനുശേഷം സി.പി.എമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. കോണ്‍ഗ്രസ് ചെയര്‍മാന്‍െറ ഭരണകാലം മോശമായിരുന്നെന്നും സി.പി.എം ഏറ്റെടുത്തപ്പോഴാണ് ഉദ്യോഗസ്ഥരെ നിയമിച്ചത് എന്ന സ്ഥിതി വരുത്തി തീര്‍ക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന പരാതി ഇതിനകം കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് കൊണ്ടോട്ടിയെ ഒഴിവാക്കി സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. പയ്യോളി, കൊടുങ്ങല്ലൂര്‍, ചെര്‍പ്പുളശ്ശേരി, നീലേശ്വരം, പിറവം, കൂത്താട്ടുകുളം, ഏറ്റുമാനൂര്‍ എന്നിവയാണ് മറ്റ് നഗരസഭകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.