മലപ്പുറം: ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ മലപ്പുറം പൊലീസ് സ്റ്റേഷന്‍ മുതല്‍ കിഴക്കത്തേല ചത്തെുപാലം വരെ മേല്‍പാലം നിര്‍മിക്കാന്‍ 50 കോടി രൂപ വകയിരുത്തി. കോട്ടപ്പടി നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു. നിലവിലുള്ള ബൈപാസുകള്‍ക്ക് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആകുന്നില്ളെന്ന് മനസ്സിലാക്കിയാണ് പുതിയ പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയത്. തുക വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയമെടുക്കും. മേല്‍പാലം തിരൂര്‍ റോഡിലേക്ക് കൂടി നീട്ടി പദ്ധതി വിപുലപെടുത്താന്‍ ആലോചനയുണ്ട്. എന്നാല്‍, ഒന്ന് ദേശീയ പാതയും മറ്റൊന്ന് സംസ്ഥാന പാതയുമായതിനാല്‍ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം. നിലവില്‍ തുക അനുവദിച്ച മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ ജങ്ഷന്‍െറ രൂപം മാറും. വീതി വര്‍ധിപ്പിക്കേണ്ടതിനാല്‍ കടകള്‍ പിന്നിലേക്ക് മാറ്റി നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മികവിന്‍െറ കേന്ദ്രമാക്കല്‍ പദ്ധതിയിലേക്ക് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുത്തത്. ഇതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചു. എം.എസ്.പി.എച്ച്.എസ്.എസിനും പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിനും ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ മൂന്ന് കോടി രൂപ വീതവും ലഭിച്ചു. ആലുംകുന്ന്-നറുകര റോഡ് റബറൈസ് ചെയ്യാന്‍ 1.19 കോടി, മോങ്ങം തൃപ്പനച്ചി കാവനൂര്‍ റോഡിന് 54 ലക്ഷം, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡിന് 1.85 കോടി, മുണ്ടുപറമ്പ് മാരിയാട് ചെന്നത്ത് മേല്‍മുറി റോഡ് 2.2 കോടി, മൊറയൂര്‍-ഒഴുകൂര്‍ എക്കാപറമ്പ് റോഡിന് 2.14 കോടി എന്നിവയും അനുവദിച്ചു. മണ്ഡലത്തിലെ മറ്റുപ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ടെന്ന് പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.