കോഡൂര്‍ പഞ്ചായത്ത് സ്കൂള്‍ ഫുട്ബാള്‍: ഉമ്മത്തൂരും മങ്ങാട്ടുപുലവും ജേതാക്കള്‍

മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ഫുട്ബാള്‍ മത്സരം സമാപിച്ചു. യു.പി വിഭാഗത്തില്‍ ചെമ്മങ്കടവ് ജി.എം.യു.പി സ്കൂളിനെ പരാജപ്പെടുത്തി, ഉമ്മത്തൂര്‍ എ.എം.യു.പി സ്കൂളും എല്‍.പി വിഭാഗത്തില്‍ വലിയാട് യു.എ.എച്ച്.എം എല്‍.പി സ്കൂളിനെ പരാജയപ്പെടുത്തി, മങ്ങാട്ടുപുലം എ.എം.യു.പി സ്കൂളും ജേതാക്കളായി. സമാപന സമ്മേളനം എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, അംഗങ്ങളായ കടമ്പോട്ട് മുഹമ്മദലി, ജമീല തേക്കില്‍, കെ. ഹാരിഫ റഹിമാന്‍, സജീന മേനമണ്ണില്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. ജയപ്രകാശ്, പ്രഥമാധ്യാപകരായ ടി. അബ്ദുസ്സലാം, കെ.എന്‍.എ. ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.