കൊണ്ടോട്ടി: ഈവര്‍ഷം കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ് കരാര്‍ ലഭിച്ചിരിക്കുന്നത് സൗദി എയര്‍ലൈന്‍സിന്. എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരാക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും നെടുമ്പാശ്ശേരിയില്‍നിന്ന് തന്നെയാണ് ഈ വര്‍ഷത്തെയും സര്‍വിസ്. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. കരിപ്പൂരിലെ റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ 2015 മുതലാണ് ക്യാമ്പ് മാറ്റാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ് സൗദി എയര്‍ലൈന്‍സായിരുന്നു. ആഗസ്റ്റ് എട്ട് മുതല്‍ 26 വരെയാണ് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്രയാകുക. ജിദ്ദയിലേക്കാണ് ഇവിടെ നിന്നുള്ളവര്‍ യാത്ര പുറപ്പെടുക. ഈ വര്‍ഷം 11,580 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരി വഴി പുറപ്പെടുക. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ മദീനയില്‍ നിന്നാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് പ്രതിദിനം പരമാവധി മൂന്ന് സര്‍വിസുകളാണുണ്ടാകുക. 450 പേരെ ഉള്‍ക്കൊള്ളുന്ന ബി 747 ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനാണ് കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ഈ വര്‍ഷം അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംവരണ വിഭാഗത്തിലുള്ള അപേക്ഷകരില്‍ 82.2 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. 10,820 പേരാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുന്ന സംവരണ വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.