‘വാടക നിയമം: അട്ടിമറി നീക്കം ചെറുക്കും’

മലപ്പുറം: പുതിയ വാടക നിയമത്തിന്‍െറ കരടില്‍ കൈവശ വാടകക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം ചെറുക്കുമെന്ന് കെട്ടിട ഉടമകള്‍. 2013ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി മുമ്പാകെ ഒപ്പുവെച്ച് അംഗീകരിച്ച കാര്യങ്ങള്‍ വ്യാപാരി സംഘടനകള്‍ സമ്മര്‍ദം ചെലുത്തി അട്ടിമറിക്കുന്നത് അംഗീകരിക്കില്ളെന്നും യോഗം അറിയിച്ചു. വസ്തുനികുതി വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് കെട്ടിടങ്ങള്‍ക്ക് വന്‍തോതില്‍ നികുതി വര്‍ധന നടപ്പാക്കുന്നത് അവസാനിപ്പിക്കുക, മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സി. പ്രകാശ്, കെ. ചന്ദ്രന്‍, കെ.എ. ഹുസൈന്‍, പി. രാധാകൃഷ്ണന്‍ നായര്‍, പി. ഹംസ ഹാജി, കെ.ടി. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.