വരള്‍ച്ചക്കെതിരെ: ടാങ്കറില്‍ വെള്ളമത്തെിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

മഞ്ചേരി: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടാങ്കറില്‍ ശുദ്ധജല വിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കാന്‍ പാടില്ളെന്നും ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കുടിവെള്ള വിതരണത്തിനുള്ള ചെലവിന്‍െറ ബില്ല് ജില്ല കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ച് തുക കൈപറ്റണം. ഗുണഭോക്തൃ സമിതികള്‍ക്ക് കൈമാറിയ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള കുടിവെള്ള പദ്ധതികള്‍ വൈദ്യുതി കുടിശ്ശിക കാരണം മുടങ്ങിയിട്ടുണ്ടെങ്കില്‍ പണം വകയിരുത്തി പദ്ധതി പുന$സ്ഥാപിക്കാം. അനുയോജ്യമായ സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം ടാങ്കറിലൂടെ എത്തിക്കാം. കിയോസ്കിനുവേണ്ടി ടാങ്കര്‍ ലോറികള്‍ ഇ-ടെന്‍ഡറിലൂടെ കണ്ടത്തെണം. ഇവക്കൊന്നും തനത്ഫണ്ടോ പദ്ധതി വിഹിതമോ വിനിയോഗിക്കരുത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തത്തിലുള്ള തോടുകളിലെയും പുഴകളിലെയും ശുദ്ധജലം ദുരുപയോഗം ചെയ്യുന്നില്ളെന്ന് ഉറപ്പുവരുത്തണം. പൊതു കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയായി സംരക്ഷിക്കുകയും ശുദ്ധജല വിതരണത്തിന് ഉപയോഗപ്രദമാക്കുകയും വേണം. പുതിയ പദ്ധതികള്‍ക്ക് ശ്രമിക്കാതെ നിലവിലുള്ള കുളങ്ങളും കുഴല്‍കിണറുകളും ചെറിയതോതില്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കണം. നിലവിലുള്ള ചെക്കുഡാമുകളും നന്നാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.