ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി നാലുപേർ പിടിയിൽ

തിരൂരങ്ങാടി: ഒരു കോടിയോളം രൂപയുടെ നിരോധിച്ച ആയിരത്തി​​െൻറ നോട്ടുമായി നാലുപേർ പൊലീസ്​ പിടിയിലായി. ഫറോക്ക് ചുങ്കം പറവണ്ടി വീട്ടിൽ ഫിൻസിർ (36), താനൂർ കെ. പുരം വരപറമ്പത്ത് സലാഹുദ്ദീൻ (37), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടിൽ ശിഹാദ് (38), ബാലുശ്ശേരി കൊയ്‌ലോത്ത്കണ്ടി ഷിജിത്ത് (27) എന്നിവരെയാണ് 99,97,000 രൂപയുമായി തിരൂരങ്ങാടി സി.ഐ ബാബുരാജി​​െൻറ നേതൃത്വത്തിൽ എസ്.ഐ വിശ്വനാഥൻ കാരയിലും സംഘവും പിടികൂടിയത്. ചെന്നൈയിൽനിന്ന്​ സംഘടിപ്പിച്ച പണവുമായി കോട്ടക്കലിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ തലപ്പാറയിലാണ് സംഘം പിടിയിലായത്. കാറി​​െൻറ പിൻസീറ്റിൽ ബാഗിൽ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ടര ശതമാനം കമീഷൻ വ്യവസ്ഥയിൽ സംഘടിപ്പിച്ച പണം മൂന്നു ശതമാനം വ്യവസ്ഥയിൽ കോട്ടക്കൽ സ്വദേശിക്ക് കൈമാറുന്നതിനായി വരുന്നതിനിടെയാണ് പിടിയിലായത്. പണം എൻ.ആർ.ഐ അക്കൗണ്ട് മുഖേന പുതിയ നോട്ടാക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഡീ. എസ്.ഐ ബാലകൃഷ്ണൻ, എ.എസ്.ഐ സത്യനാരായൺ, സി.പി.ഒമാരായ സുബ്രഹ്മണ്യൻ, അമിത്ത്, സിറാജ് എന്നിവരും​ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.