മലപ്പുറം: ആറു മാസമായി നാഥനില്ലാത്ത സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിെൻറ പ്രവർത്തനം കുത്തഴിഞ്ഞു. ഡ്രഗ് കൺട്രോൾ ഒാഫിസുകളിൽ വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 16 അസി. ഡ്രഗ് കൺട്രോളർ, ഡ്രഗ് ഇൻസ്പെക്ടർ ഒാഫിസുകളിലാണ് വിജിലൻസ് കഴിഞ്ഞ വെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തിയത്. ഒാഫിസുകളിൽ േരഖകൾ യഥാവിധി സൂക്ഷിക്കുന്നില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സാമ്പിൾ കലക്ഷൻ റിപ്പോർട്ടുകളും ലൈസൻസ് രേഖകളും ലഭ്യമല്ല. അഴിമതിയും നിഷ്ക്രിയത്വവും ഉൾപ്പെടെ ഗുരുതരമായ പരാതികളാണ് ഡ്രഗ് കൺട്രോൾ വിഭാഗത്തിനെതിരെ നിലനിൽക്കുന്നത്. ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകൾ ചില മരുന്നുകടകളിൽ വിൽക്കുന്നതായി പരാതിയുണ്ട്. കാലാവധി കഴിഞ്ഞ പല മരുന്നുകളും വിപണിയിലുണ്ട്. ഇവ കണ്ടെത്തി നടപടിയെടുക്കാൻ ഡ്രഗ് കൺട്രോൾ വിഭാഗം നടപടിയെടുക്കുന്നില്ല. സർക്കാർ ഫാർമസികളിൽ മാത്രമാണ് ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സ്വകാര്യകടകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും ഇവർ പോകുന്നില്ലെന്നും ആേരാപണമുണ്ട്. അതേസമയം, മെഡിക്കൽ സ്റ്റോറുകളിൽ പരിശോധനക്കെത്തുന്ന ചില ഡ്രഗ് ഇൻസ്പെക്ടർമാർ വിലപിടിപ്പുള്ള മരുന്നുകളും കോസ്മെറ്റിക് ഉൽപന്നങ്ങളും സാമ്പിൾ കലക്ഷൻ എന്നപേരിൽ കൊണ്ടുേപാകുന്നതായി വ്യാപാരികൾ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്്. പരിശോധനക്ക് കൊണ്ടുപോകുന്ന മരുന്നുകളുടെ വില സർക്കാർ നൽകണമെന്ന് ചട്ടമുണ്ടായിരിക്കെയാണിത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിെൻറ പ്രവർത്തനത്തിനെതിരെ വിജിലൻസ് വിശദറിപ്പോർട്ട് ഉടൻ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.