താനൂർ: സമൂഹത്തിെൻറ ഉത്തമ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പാർലമെൻററി സംവിധാനം പ്രവർത്തിക്കേണ്ടതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. കേരള നിയമസഭയുടെ 60ാം വാർഷികാഘോഷത്തോടനുബന്ധിച്ച് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിയമസഭ സെക്രേട്ടറിയറ്റ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായായിരുന്നു അദ്ദേഹം. സംസ്ഥാന പുരോഗതിക്കും ജനക്ഷേമത്തിനും നിയമനിർമാണ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയ കേരള നിയമസഭ രാജ്യത്തിനുതന്നെ മാതൃകയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ കേരളത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയുടെ ‘സംസദ്’ കഴിഞ്ഞയാഴ്ച കണ്ടെത്തിയ പത്ത് മികച്ച പാർലമെേൻററിയൻമാരിൽ മൂന്ന് പേർ കേരളത്തിൽനിന്നുള്ളവരാണെന്നും ഇത് വലിയ അംഗീകാരമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, പഞ്ചായത്തീരാജ് തുടങ്ങിയ സുപ്രധാന നിയമങ്ങളിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അധ്യക്ഷത വഹിച്ച നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുൻ നിയമസഭ അംഗങ്ങളായ ടി.കെ. ഹംസ, സി. ഹരിദാസ്, ഇസ്ഹാഖ് കുരിക്കൾ, നാലകത്ത് സൂപ്പി, പാലോളി മുഹമ്മദ് കുട്ടി എന്നിവരെ ഗവർണർ ആദരിച്ചു. വി. അബ്ദുറഹ്മാൻ എം.എൽ.എ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.