മലപ്പുറം: മണ്ഡലത്തിൽ 13 സർക്കാർ വിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.27 ലക്ഷം രൂപ അനുവദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ നാലു ബസുകളുടെ ഫ്ലാഗ് ഓഫ് പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി, പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി, പൂക്കോട്ടൂർ അറവങ്കര എൽ.പി -(ഓൾഡ്), മൊറയൂർ ജി.എം.എൽ.പി, കുട്ടശ്ശേരിക്കുളമ്പ ജി.എം.എൽ.പി, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി പുല്ലാനൂർ, മേൽമുറി ജി.എം.യു.പി, വടക്കേമണ്ണ ജി.എം.എൽ.പി, ജി.എം.എൽ.പി പൂക്കൊളത്തൂർ, ജി.എൽ.പി മൊറയൂർ, ചെമ്മങ്കടവ് ജി.എം.യു.പി, ജി.എം.യു.പി മുതിരപ്പറമ്പ, ആനക്കയം ജി.എം.എൽ.പി എന്നീ വിദ്യാലയങ്ങൾക്കാണ് ബസുകൾ അനുവദിച്ചത്. വിവിധ സ്കൂളുകളിൽ നടന്ന പരിപാടിയിൽ മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലിം, പഞ്ചായത്ത് അംഗങ്ങളായ സി.ടി. ഹംസ, കെ. അയ്യപ്പൻ, ബി. ഖദീജ സലാം, സക്കീന, ലൈല, സുനീറ, പി.ടി.എ പ്രസിഡൻറ് എൻ. അബ്ദുറസാക്ക്, പ്രധാനാധ്യാപിക റുഖിയ്യ, എം. കമ്മദ്, എ.പി. അലി, ആനത്താൻ സലാം, ശ്രീകുമാർ, കെ. ബിച്ചു, അബ്ദുൽ റഷീദ് പൂക്കോട്ടൂർ ഓൾഡ് ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.പി. സലിം, പഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ, വൈസ് പ്രസിഡൻറ് കെ. മൻസൂർ, സക്കീന എടത്തൊടി, വി.കെ. മുഹമ്മദ്, പി. ഗോപാലൻ, എം. മുഹമ്മദ്, മുസ്തഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ. സലീന, കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, വൈസ് പ്രസിഡൻറ് കെ. രമാദേവി പ്രഭാകരൻ, കെ.എം. സുബൈർ, എം.ടി. ബഷീർ, സജ്ന മോൾ ആമിയൻ, തെക്കിൽ ജമീല, ഷബ്ന ഷാഫി, റീജ കുറുപ്പത്ത്, മുരളീധരൻ, പ്രധാനാധ്യാപിക തിത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.