മലപ്പുറം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം. ജൂലൈ ഒന്നു മുതല്‍ 31 വരെ അര്‍ഹരായവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18-21 പ്രായപരിധിയിലുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്താൻ പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകി. ഇതിെൻറ ഭാഗമായി അതത് ബൂത്തുകളിലെ ബി.എൽ.ഒമാർ വീടുകൾ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കാനും ഇവര്‍ പ്രേരിപ്പിക്കും. ജൂലൈ എട്ട്, 22 തീയതികളിൽ ബി.എൽ.ഒമാർ വോട്ടര്‍പട്ടികയുമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പോളിങ് ബൂത്തുകളില്‍ ഉണ്ടാവും. വോട്ടര്‍പട്ടിക പരിശോധിക്കേണ്ടവര്‍ക്ക് ഈ ദിവസങ്ങളില്‍ ബൂത്തുകളിലെത്തിയാല്‍ വിവരമറിയാം. വോട്ട് ചെയ്യൽ, വോട്ടർപട്ടികയിൽ പേര് ചേർക്കൽ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലക്ടർ അമിത്മീണ അറിയിച്ചു. ജില്ലയിൽ വേങ്ങര,തിരൂരങ്ങാടി,വള്ളിക്കുന്ന്, മലപ്പുറം,കൊണ്ടോട്ടി, ഏറനാട് നിയമസഭ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കുറവാണ്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.