ക്രഷര്‍ യൂനിറ്റിനെതിരെ ബഹുജന കൺവെൻഷനും സമരപ്രഖ്യാപനവും

പട്ടിക്കാട്: വലമ്പൂര്‍ കൊടിയാല്‍കുന്നില്‍ തുടങ്ങാനിരിക്കുന്ന ക്വാറി-ക്രഷര്‍ മാഫിയക്കെതിരെ നാട്ടുകാർ ബഹുജന കൺവെൻഷനും സമരപ്രഖ്യാപനവും സംഘടിപ്പിച്ചു. നിര്‍ദിഷ്ട ക്വാറിയുടെ മുക്കാല്‍ ചുറ്റളവില്‍ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ 100 മീറ്റര്‍ അകലത്തിലൂടെയാണ് ഷൊര്‍ണൂർ-‍-നിലമ്പൂര്‍ റെയില്‍പാത കടന്നുപോകുന്നത്. തൊട്ടടുത്ത് ജനവാസകേന്ദ്രവും കൃഷിയിടങ്ങളുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ക്വാറി തുടങ്ങിയാല്‍ ഏതുവേനലിലും വറ്റാത്ത കൊടിയാല്‍കുന്ന് ചോലയും വിസ്മൃതിയിലാവുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ കര്‍മ സമിതി രൂപവത്കരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരപ്രഖ്യാപന യോഗം മുള്ള്യാകുര്‍ശ്ശി പി.ടി.എം.എ.യു.പി സ്‌കൂളില്‍ നടന്നു. സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം ഒട്ടേറെപേര്‍ യോഗത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തി. ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍മാന്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി, പനങ്ങാട്ട് കുഞ്ഞിമുഹമ്മദ്, എം.ടി. മുഹമ്മദലി, കെ.വി. ഹംസപ്പ, വി.കെ. അബ്ദുൽ അസീസ്, കൊമ്പന്‍ ഉസ്മാന്‍, മുനീറ ഉമ്മര്‍, അനില്‍ ചന്ദ്രത്തില്‍, അന്‍വർ ഷെരീഫ്, കെ.വി. ഷാഹിദ് എന്നിവര്‍ സംസാരിച്ചു. പടംg/sat/mc/pattikkad kori convention ക്രഷര്‍ യൂനിറ്റിനെതിരെ മുള്ള്യാകുര്‍ശ്ശിയില്‍ നടന്ന ജനകീയ സമരപ്രഖ്യാപന യോഗം ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്യുന്നു-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.