പ്രസിഡൻറും സി.പി.എം അംഗങ്ങളും ഒത്തു കളിക്കുന്നു ^കോൺഗ്രസ്

പ്രസിഡൻറും സി.പി.എം അംഗങ്ങളും ഒത്തു കളിക്കുന്നു -കോൺഗ്രസ് കരുവാരകുണ്ട്: ലൈഫ് മിഷൻ പദ്ധതി കരട് പട്ടിക അംഗീകരിക്കുന്ന വിഷയത്തിൽ സി.പി.എമ്മിനൊപ്പം നിൽക്കുന്ന പഞ്ചായത്ത് പ്രസിഡൻറി‍​െൻറ നിലപാട് വഞ്ചനാപരമെന്ന് കോൺഗ്രസ്. തെറ്റ് തിരുത്താതെ പട്ടിക അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് നേതാക്കളായ വി. ആബിദലി, കെ. കുര്യച്ചൻ, വി. ഷബീറലി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലിസ്റ്റ് അംഗീകരിച്ച ശേഷം തെറ്റുകൾ തിരുത്താം എന്ന സർക്കാർ നയം വഞ്ചനാപരമാണെന്ന് റേഷൻ കാർഡ് വിഷയത്തിൽ തെളിഞ്ഞതാണ്. വീണ്ടും അത് വിശ്വസിക്കാൻ തങ്ങളെ കിട്ടില്ലെന്നും അർഹരെ ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയുമുള്ള പട്ടിക അംഗീകരിച്ചാൽ മതിയെന്നും അവർ പറഞ്ഞു. പട്ടിക അംഗീകരിക്കാനായി ബുധനാഴ്ച നടന്ന ബോർഡ് യോഗം വികസന സ്ഥിരംസമിതി അധ്യക്ഷനെപ്പോലും അറിയിച്ചിട്ടില്ല. വെള്ളിയാഴ്ച ഇതിനായി വീണ്ടും യോഗം വിളിക്കുകയും ചെയ്തതായി അറിയുന്നു. ബോർഡ് യോഗങ്ങൾ പലതും ചട്ടപ്രകാരമല്ല നടക്കുന്നതെന്നും മുസ്‌ലിം ലീഗുകാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.എം അംഗങ്ങളുടെ ആവശ്യത്തിനൊത്ത് തീരുമാനമെടുക്കുകയാണെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.