ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ കാട്ടാനകൾ; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ഒലവക്കോട് റെയിൽവേ സ്റ്റേഷനിെല കാട്ടാന ആക്രമണം; പരിക്കേറ്റയാൾ കോയമ്പത്തൂർ ആശുപത്രിയിൽ പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച അർധരാത്രി പന്ത്രണ്ടരയോടെ ഇറങ്ങിയ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കച്ചവടക്കാരനെ കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കച്ചവടം നടത്തുന്ന പൂക്കാരത്തോട്ടം ചോലയിൽ വീട്ടിൽ നൗഫലിനാണ് (44) തുമ്പിക്കൈകൊണ്ട് അടിയേറ്റത്. കടയടക്കാനുള്ള ഒരുക്കത്തിനിടെ പിന്നിലൂടെയെത്തിയ ആന അടിക്കുകയായിരുന്നു. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലാണ് പ്രേവശിപ്പിച്ചിരുന്നത്. ഇയാളുടെ കട ഭാഗികമായി ആന നശിപ്പിച്ചു. രാത്രിയിൽ ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പി​െൻറ ശ്രമത്തിനിടെയാണ് ആനകളിലൊന്ന് ആദ്യം റെയിൽവേ സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് കൗണ്ടറിനടുത്ത് ക്യൂ നിന്നവർക്കു നേരെ ആന പാഞ്ഞടുത്തെങ്കിലും ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. രാത്രിയായതിനാൽ ആളുകൾ കുറവായിരുന്നതിനാലും വൻ അപകടം ഒഴിവായി. റെയിൽവേ സ്റ്റേഷനു സമീപത്തെ കടകൾക്കു നേരെയും ഓട്ടോ ഡ്രൈവർമാർക്കുനേരെയും ആന പാഞ്ഞടുത്തു. വനംവകുപ്പും നാട്ടുകാരും പൊലീസും ആനയെ പടക്കം പൊട്ടിച്ചും തീകത്തിച്ചും തകരപ്പാട്ട കൊട്ടിയും അകറ്റാൻ ശ്രമിച്ചെങ്കിലും ഇവർക്കു നേരെയും പാഞ്ഞടുത്തു. റെയിൽവേ സ്റ്റേഷനിലെ മെമു സ്റ്റേഷനിൽ നിലയുറപ്പിച്ച ആനക്ക് തുണയായി മറ്റൊരാനയും എത്തിയത് പ്രദേശത്ത് ഭീതി ഇരട്ടിയാക്കി. ഏറെ നേരത്തെ പരിശ്രമത്തിനിടെ ഞായറാഴ്ച പുലർച്ചയോടെയാണ് ആനകളെ വനംവകുപ്പിനും പൊലീസിനും ധോണി വനമേഖലയിലേക്ക് തിരിച്ചയക്കാനായത്. ശനിയാഴ്ച പകൽ സമയത്ത് ഒലവക്കോട് പ്രദേശത്തിനടുത്തുള്ള ആറങ്ങോട്ടുകുളമ്പിൽ രണ്ട് ആനകൾ പകൽ മുഴുവൻ നിലയുറപ്പിച്ചിരുന്നു. ഇവയെ കാട്ടിലേക്ക് കയറ്റാൻ വനംവകുപ്പും പൊലീസും ശ്രമിക്കുന്നതിനിടെയാണ് ആനകൾ ഒലവക്കോട് ഭാഗത്തേക്ക് എത്തിയത്. ഒലവക്കോട് പരിസരത്ത് ആനകൾ കാടിറങ്ങാറുണ്ടെങ്കിലും സ്റ്റേഷനിൽ ആദ്യമായാണ് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.