അപകടത്തിലേക്ക് തൂങ്ങി ബിയ്യം തൂക്കുപാലം

പുതുപൊന്നാനി: ബിയ്യം കായലിലെ തൂക്കുപാലം തകർച്ചയുടെ വക്കിൽ. കാഞ്ഞിരമുക്കിനെയും ജങ്ഷനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ആറു വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലത്തിൽ ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. തൂക്കുപാലം പൂർണമായും തുരുമ്പെടുത്ത് തകരുകയാണ്. പാലത്തി​െൻറ മിക്ക ഭാഗങ്ങളിലും വലിയ ദ്വാരങ്ങൾ ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ദിവസം കൂടുതോറും പാലത്തി​െൻറ അപകടാവസ്ഥ വർധിക്കുകയാണ്. 300ൽ പരം വിദ്യാർഥികളാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്. പാലത്തിലൂടെ ആളുകൾ നടക്കുമ്പോൾ ചില ഭാഗങ്ങൾ അടർന്നു വീഴുന്നത് പതിവാണ്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ബിയ്യം തൂക്കുപാലം കാണാൻ എത്തിയിരുന്നു. സംസ്ഥാനത്തെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണിത്. പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ വർഷത്തെ വള്ളം കളിക്ക് മുമ്പ് പൊന്നാനി നഗരസഭ അറ്റകുറ്റ പണികൾ നടത്തിയിരുന്നെങ്കിലും അവയെല്ലാം ദ്രവിച്ചിട്ടുണ്ട്. തൂക്കുപാലത്തി​െൻറ കാര്യത്തിൽ അധികൃതർ ഇനിയും അനാസ്ഥ തുടരുകയാെണങ്കിൽ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.