തലക്കാട് കാരയിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

തിരൂർ: തലക്കാട് പഞ്ചായത്തിലെ കാരയിൽ വാർഡ് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. സ്വതന്ത്ര വേഷത്തിൽ ലീഗ് വിമത രംഗത്തെത്തിയതിനെ തുടർന്ന് ത്രികോണ മത്സരമാണ് നടക്കുന്നത്. ഫാത്തിമ സുഹറ (ലീഗ്), നൂർജഹാൻ (സി.പി.എം), സുമയ്യ (സ്വത.) എന്നിവരാണ് ജനവിധി തേടുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. കട്ടച്ചിറ എൽ.പി സ്കൂൾ, എടക്കാട്ട്പറമ്പ് മദ്റസ എന്നിവിടങ്ങളിലാണ് പോളിങ് ബൂത്തുകൾ. 1420 വോട്ടർമാരാണുള്ളത്. വാർഡ് അംഗമായിരുന്ന ഹസീന രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പാരമ്പര്യമായി ലീഗിനൊപ്പം നിൽക്കുന്ന വാർഡാണെങ്കിലും വിമതയുടെ സാന്നിധ്യം നിർണായകമാണ്. മൂന്നുതവണ ലീഗ് ബാനറിൽ പഞ്ചായത്ത് അംഗമായിട്ടുള്ളവരാണ് സ്വതന്ത്രയായി മത്സരിക്കുന്ന സുമയ്യ. ഈ വാർഡിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ബുധനാഴ്ച തലക്കാട് പഞ്ചായത്ത് ഓഫിസിൽ വോട്ടെണ്ണൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.