മിശ്രിതരൂപത്തിൽ കടത്തിയ 45 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർകസ്റ്റംസ് ഇൻറലിജൻസാണ് 1.5 കിലോ സ്വർണവുമായി കോഴിക്കോട് മൊകേരി സ്വദേശി പുനത്തിൽ അബ്ദുറഹ്മാനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടിന് ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിെലത്തിയത്. സ്വര്‍ണം മിശ്രിതരൂപമാക്കി സോക്‌സിനകത്തായിട്ടായിരുന്നു ഒളിപ്പിച്ചത്. സംശയം തോന്നിയതിെന തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രത്യേക മിശ്രിതത്തില്‍ സ്വര്‍ണം ലയിപ്പിച്ചതായി കണ്ടെത്തിയത്. മിശ്രിതം കാല്‍മുട്ടിന് താഴെ വെച്ച് ബാന്‍ഡേജ് ചെയ്ത് ഒട്ടിച്ച നിലയിലായിരുന്നു. 2.35 കിലോ മിശ്രിതമാണ് കണ്ടെടുത്തത്. ഇതിൽനിന്ന് 1.35 കിലോ സ്വർണം വേർതിരിച്ചെടുത്തു. ബാഗിൽനിന്ന് 116 ഗ്രാമി​െൻറ മാലയും പിടികൂടി. അസി. കമീഷണർ രാജേന്ദ്രബാബു, സൂപ്രണ്ടുമാരായ പാട്രിക് ജോസഫ്, ദാസ് മാലിക്, ഇൻസ്പെക്ടർമാരായ എം. മനോജ്, സത്യമേന്ദ്ര സിങ്, മഹാദേവ്, രാംലാൽ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. ഫോേട്ടാ: kdy2,3: കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.