ജനങ്ങൾ പരിഭ്രാന്തരായി ലണ്ടൻ: നഗരത്തിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിക്കാണ് സംഭവം. ആർക്കും പരിക്കില്ല. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു ബാഗിലെ ഇ–സിഗരറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് റിേപാർട്ട്. സംശയകരമായി കണ്ട ബാഗ് പരിശോധിക്കണമെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് എത്തുേമ്പാഴേക്കും പൊട്ടിത്തെറിക്കുകയായിരുന്നു. ചെറിയ സ്ഫോടനമാണെങ്കിലും യാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും പരിഭ്രാന്തരായി ഒാടിരക്ഷപ്പെട്ടു. വൻ സന്നാഹങ്ങളുമായി കുതിച്ചെത്തിയ സുരക്ഷ വിഭാഗം ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവ സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടക്കുകയാണ്. ലണ്ടൻ നഗരത്തിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.