ജില്ലയെ കലാപ ഭൂമിയാക്കരുത് --പി.ഡി.പി തിരൂർ: ജില്ലയെ കലാപ ഭൂമിയാക്കാനുള്ള വർഗീയവാദികളുടെ ഒളിയജണ്ട തിരിച്ചറിയണമെന്നും തിരൂർ സംഭവത്തിലെ അക്രമികളെ ഉടൻ പിടികൂടണമെന്നും പി.ഡി.പി ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വേലായുധൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര മുഖ്യപ്രഭാഷണം നടത്തി. സക്കീർ പരപ്പനങ്ങാടി, ശശി പൂവൻചിന, കെ.സി. അബൂബക്കർ, സലീം ബാബു, അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.