'കേരള ഭാഗ്യക്കുറി സമ്മാനഘടന പരിഷ്കരിക്കണം'

മഞ്ചേരി: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിഷ്കരിക്കണമെന്നും ചൂതാട്ട ലോട്ടറി തടയണമെന്നും കേരള സ്റ്റേറ്റ് ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മോഹൻദാസ് കൈനോട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. സെയ്ദ്, പി.ആർ. ജയപ്രകാശ്, പി. ശശിധരൻ, കേരള ആർടിസാൻസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി. അജിത്കുമാർ സ്വാഗതവും ജനറൽ കൺവീനർ രാജൻ പരുത്തിപ്പറ്റ നന്ദിയും പറഞ്ഞു. സി. രാഘവൻ, കൃഷ്ണദാസ് എടക്കര എന്നിവർ പ്രമേയം അവതരിപ്പിച്ചു. നേരേത്ത മഞ്ചേരി ടൗണിൽ പ്രകടനവും നടത്തി. ഭാരവാഹികൾ: സി. രാധാകൃഷ്ണൻ (പ്രസി.), കെ.ടി. സൈദ് (സെക്ര.), പി. രാമചന്ദ്രൻ, കെ.എം. ബാവ (വൈ. പ്രസി.), രാജൻ പരുത്തിപ്പറ്റ, സി. രാഘവൻ (ജോ. സെക്ര.), പി. ശശിധരൻ (ട്രഷ.). CAPTION കേരള സ്റ്റേറ്റ് ലോട്ടറി ഏജൻറ്സ് (സി.ഐ.ടി.യു) ജില്ല സമ്മേളനത്തി‍​െൻറ ഭാഗമായി മഞ്ചേരിയിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.