വയോജനങ്ങൾക്കായി ഓണാഘോഷവും വിരുന്നും

പട്ടാമ്പി: നഗരസഭയും സാമൂഹ്യ സുരക്ഷ മിഷനും ചേർന്ന് വയോജനങ്ങൾക്കായി ഓണാഘോഷവും വിരുന്നും നടത്തി. മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എണ്ണൂറോളം പേർ പങ്കെടുത്തു. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഒാഡിനേറ്റർ മൂസ പതിയിൽ വിഷയാവതരണം നടത്തി. വയോജനങ്ങളും വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാതിരക്കളി, ചവിട്ടുകളി, ഓണപ്പാട്ട്, നാടൻ പാട്ട്, ഗാനമേള തുടങ്ങിയ പരിപാടികൾ നടന്നു. മുതിർന്നവരെ ആദരിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സി.എ. റാസി, ടി.പി. ഷാജി, കെ.സി. മണികണ്ഠൻ, പി. സുനിത, ഷീജ, കൗൺസിലർമാരായ കെ.എസ്.ബി.എ തങ്ങൾ, മോഹനസുന്ദരൻ, ഉമ്മർ പാലത്തിങ്ങൽ, എ.പി. കൃഷ്ണവേണി, കെ. ആമിനക്കുട്ടി, സെക്രട്ടറി എച്ച്. സീന, ഡോ. കെ.പി. മുഹമ്മദ്‌കുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പട്ടാമ്പിയിൽ നടന്ന വയോജന ഓണാഘോഷം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു തൊഴില്‍രഹിത വേതനം പട്ടാമ്പി: വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള തൊഴില്‍രഹിത വേതനം 29, 30,31 തീയതികളിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.