കേരളോത്സവം

പൊന്മള: ഗ്രാമപഞ്ചായത്തി​െൻറ 2017ലെ സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ പൂവ്വാട് നടത്തും. നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ നൽകി രജിസ്റ്റർ ചെയ്യണം. ക്ഷേത്ര നവീകരണം: ധനശേഖരണം തുടങ്ങി ഇന്ത്യനൂർ: മഹാഗണപതി ക്ഷേത്ര നവീകരണ ധനശേഖരണോദ്ഘാടനം കെ.സി. ദിലീപ്രാജ നിർവഹിച്ചു. ആദ്യ സംഭാവന ക്ഷേത്രം മേൽശാന്തി പി.ടി. സുബ്രഹ്മണ്യൻ എമ്പ്രാന്തിരി നൽകി. പ്രസിഡൻറ് കെ.സി. ശ്രീകൃഷ്ണൻ രാജ, പി. ബാലകൃഷ്ണ മേനോൻ എന്നിവർ സംസാരിച്ചു. പി. പത്മകുമാർ സ്വാഗതവും പി.വി. മനോമോഹനൻ നന്ദിയും പറഞ്ഞു. തൊഴിൽരഹിത വേതനം ഒതുക്കുങ്ങൽ: ഗ്രാമപഞ്ചായത്തി​െൻറ 2017-18 വർഷത്തെ തൊഴിൽരഹിത വേതനം 29, 30 തീയതികളിൽ രാവിലെ 11 മുതൽ മൂന്ന് വരെ പഞ്ചായത്ത് ഒാഫിസിൽ നടക്കും. പൊന്മള: ഗ്രാമപഞ്ചായത്തി​െൻറ തൊഴിൽരഹിത വേതനം 30, 31 തീയതികളിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.