മലപ്പുറം: എറണാകുളം പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ കേസെടുത്തു. സംസ്ഥാന ആഭ്യന്തര വകുപ്പ് മേധാവി, പൊലീസ് മേധാവി, എറണാകുളം ജില്ല പൊലീസ് മേധാവി എന്നിവരോട് കമീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കമീഷൻ അറിയിച്ചു. ന്യൂനപക്ഷ ദേശീയ കോഒാഡിനേറ്റർ നവാസ് റഷാദി കമീഷന് നൽകിയ പരാതിയിലാണ് നടപടി. ഞായറാഴ്ചയാണ് 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന കാമ്പയിെൻറ ഭാഗമായി പറവൂരിൽ ലഘുലേഖ വിതരണം ചെയ്തവരെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തത്. 39 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മതം അനുഷ്ഠിക്കാനും പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തിെൻറ ധ്വംസനമാണ് പറവൂരിലേതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.