ബംഗാളി യുവാവ് സ്വയം കഴുത്തറുത്തു; പൊലീസ് ജീപ്പിലും ആശുപത്രിയിലും പരാക്രമം തിരൂർ: നഗരത്തിൽ സ്വയം കഴുത്തറുത്ത് ബംഗാളി യുവാവിെൻറ പരാക്രമം. പൊലീസ് വാഹനത്തിലും ആശുപത്രിയിലും പരാക്രമം തുടർന്നതോടെ പൊലീസും ആശുപത്രി അധികൃതരും പൊല്ലാപ്പിലായി. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെ റിങ്റോഡ് ജങ്ഷനിലാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിനിടെ റോഡരികിൽ യുവാവ് ചോരയൊലിപ്പിച്ചു കിടന്നത് അഭ്യൂഹങ്ങൾക്കുമിടയാക്കി. ശരീരത്തിൽ പലയിടത്തും മുറിവ് സൃഷ്ടിച്ച് ഇയാൾ പരാക്രമം കാണിക്കുന്നതിനിടെ സ്ഥലത്തെത്തിയ മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വാഹനത്തിൽ കയറ്റി ജില്ല ആശുപത്രിയിലേക്ക് തിരിച്ചു. വാഹനത്തിലും പരാക്രമം തുടർന്നു. ജില്ല ആശുപത്രിയിലെത്തുമ്പോഴേക്ക് വാഹനത്തിെൻറ പിൻഭാഗത്ത് ചോര തളംകെട്ടിയിരുന്നു. ജില്ല ആശുപത്രിയിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ ഇയാൾ ഇറങ്ങിയോടാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ആശുപത്രിയിലുണ്ടായിരുന്നവരും പിടികൂടി ബലപ്രയോഗത്തിലൂടെ കീഴടക്കി. കയറുപയോഗിച്ച് സ്ട്രക്ചറിൽ ബന്ധിച്ച് മയക്കിക്കിടത്തിയ ശേഷമാണ് മുറിവ് തുന്നിയത്. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബംഗാളിയാണെന്ന് മാത്രമാണ് പൊലീസിന് നാട്ടുകാരിൽനിന്ന് ലഭിച്ച വിവരം. മറ്റ് വിവരങ്ങൾ അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.