ആദ്യം നടുക്കം, പിന്നെ ഭീതി

തിരൂർ: ബി.പി അങ്ങാടി പുളിേഞ്ചാട്ടിൽ യുവാവിനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ ആദ്യം നാട്ടുകാർ അറിഞ്ഞത്. പിന്നീടാണ് കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രതിയായ വ്യക്തിയാണെന്ന് വ്യക്തമായത്. അതോടെ നടുക്കം ഭീതിക്ക് വഴിമാറി. മൃതദേഹം അര മണിക്കൂറോളം റോഡരികിൽ കിടന്നു. എട്ടേകാലോടെയാണ് പൊലീസെത്തി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. ഇടത്തെ കണങ്കാലിനും തുടയിലും വലത്തെ കാൽമുട്ടിലും തലയിലുമാണ് സാരമായ വെട്ടുകളേറ്റത്. ആക്രമണം തടുത്തതിനിടെ കൈയും മുറിഞ്ഞു. തുടർന്ന് തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. ഇതോടെ അനിഷ്ടസംഭവങ്ങളിലേക്ക് നീങ്ങുന്നത് തടയാനായി. സംഘർഷസാധ്യത ഭയന്ന് തിരൂരിൽ പല വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. അതിനിടയിലാണ് ഹർത്താൽ പ്രഖ്യാപനമുണ്ടായത്. അതോെട തുറന്നവയും പൂട്ടി. ജില്ല ആശുപത്രി പരിസരത്ത് ഒട്ടേറെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് ആേറാടെയാണ് വിലാപയാത്ര തിരൂരിലൂടെ കടന്നുപോയത്. വീട് വരെയും പൊലീസ് സുരക്ഷ ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.