വീട്ടമ്മയുെട തലക്കടിച്ച് ഒന്നേമുക്കാൽ ലക്ഷം കവർന്നു

എടപ്പാൾ: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ തലക്കടിച്ച് പണം കവർന്നതായി പരാതി. തട്ടാൻപടി തറക്ക കുറുപ്പത്ത് ഗീതയെ (42) ആക്രമിച്ചാണ് 1,76,000 രൂപ തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകീട്ട് നാലിന് എടപ്പാൾ പഴയ ബ്ലോക്കിന് സമീപത്തെ ആളൊഴിഞ്ഞ പോക്കറ്റ് റോഡിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് അത്തക്കുറി നടത്തുന്നവരാണ് ഗീത. കുറിപ്പണം പിരിച്ച് വീട്ടിലേക്ക് പോകും വഴിയായിരുന്നു അക്രമം. ഗീതയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ഗീതയെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് അയിലക്കാട് വെച്ച് ബൈക്കിലെത്തിയ സംഘം അധ്യാപകയുടെ മാല കവർന്ന് രക്ഷപ്പെട്ടിരുന്നു. photo: tir mp12 ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗീത
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.