പാലക്കാട്: ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നതിനേക്കാൾ ഭീകരമായ സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയത്ത് എന്ത് വസ്ത്രം ധരിക്കണമെന്നോ എന്ത് ഭക്ഷിക്കണമെന്നോ നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ സ്വദേശിയായ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഭരണകൂടം ഇത്തരം കാര്യങ്ങളിൽ വരെ ഇടപെടുന്നു എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മോദി ഇന്ത്യ വിടുക' മുദ്രാവാക്യം ഉയർത്തി പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിന സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. സമരസംഗമത്തിൽ. ജി. ശിവരാജൻ, കെ. ഭവദാസ്, എ രാമദാസ്, പി. നന്ദബാലൻ, മനോജ് ചീങ്ങന്നൂർ, ഷഫീഖ് മണ്ണൂർ, പി.ആർ. പ്രസാദ്, പി.കെ. പ്രിയകുമാരൻ, ബി. അനിൽ, ഹരിദാസ് മച്ചിങ്ങൽ, ദിലീപ് മാത്തൂർ, വി. പ്രശോഭ്, കെ.ആർ. അനൂപ്, ബിനേഷ് കാടൂർ, സുമേഷ് പട്ടിക്കര, ഇല്ലിയാസ് പള്ളിത്തെരുവ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പരീക്ഷ പാലക്കാട്: ആഗസ്റ്റ് അഞ്ചിന് നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികളെ വഞ്ചിച്ച പി.എസ്.സി നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ പരീക്ഷ സംഘടിപ്പിച്ചു. ജില്ല പി.എസ്.സി ഓഫിസിന് മുന്നിലാണ് പരിപാടി നടന്നത്. ജില്ല എക്സിക്യൂട്ടീവ് അംഗം കെ.എം. സാബിർ അഹ്സൻ എക്സാം കൺട്രോളറായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ കൺവീനർ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറി ശിഹാബ് നെന്മാറ, പി.എസ്.സി ഉദ്യോഗാർഥി ഐക്യം പ്രതിനിധി വിപിൻ, ഫ്രറ്റേണിറ്റി ജില്ല എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ കാരൂക്കിൽ, അഡ്ഹോക് കമ്മിറ്റിയംഗം അഷ്ഫാഖ് അരിയൂർ എന്നിവർ സംസാരിച്ചു. നിവേദനം ജില്ല പി.എസ്.സി ഓഫിസർക്ക് കൈമാറി. മുകേഷ്, സംഗീത ജോസഫ്, വി.എം. നൗഷാദ് ആലവി, സുമയ്യ സുലൈമാൻ, സി.എം. റഫീഅ, ഷഹന, സുബൈർ, റാഷിഫ്, ഷനൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.