നെടുമ്പാട്ടിക്കുന്ന് കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്​ ഒരാഴ്​ച

തുവ്വൂർ: നെടുമ്പാട്ടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജലവിതരണം മുടങ്ങുന്നത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്ലടക്കാൻ വൈകി ഫ്യൂസ് ഊരിയതിനാൽ ജലവിതരണം ഒരാഴ്ചയായി നിലച്ചു. ജലവിതരണം മുടങ്ങിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിരവധി കുടുംബങ്ങളാണ് ഇതുകാരണം ദുരിതത്തിലായിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പദ്ധതിയെ ആശ്രയിച്ചുകഴിയുന്നത്. ഗുണഭോകൃത് സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിലവിലെ പ്രവർത്തനം. ജലക്ഷാമം അനുഭവിക്കുന്ന മേഖലയിൽ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ എൻ.സി.പി.സി പദ്ധതി പ്രകാരമാണ് പദ്ധതി മേഖലക്ക് ലഭിച്ചത്. ഒരുലക്ഷം ലിറ്റർ വെള്ളസംഭരണ ശേഷിയുള്ള ടാങ്കും ഇതിനായുണ്ട്. എന്നാൽ, പദ്ധതിയുടെ പ്രവർത്തനം ഗ്രാമപഞ്ചായത്തി​െൻറയോ മറ്റോ ഉത്തരവാദിത്തത്തിൽ നടത്തണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. മാസംതോറും 100 രൂപയാണ് ഓരോ ഗുണഭോക്താക്കളിൽനിന്നും ഈടാക്കുന്നത്. കണക്ഷൻ ലഭിക്കാൻ 500 രൂപയയും നൽകണം. അക്കരപ്പുറം, പാണരങ്ങാടി, ആലത്തൂർ, മാതോത്ത് മുതൽ ടൗൺ വരെയുള്ള ഭാഗങ്ങളിലേക്കാണ് പദ്ധതിവഴി വെള്ളം ലഭിക്കുന്നത്. പദ്ധതി കാര്യക്ഷമമായി പ്രവർത്തിച്ചാൽ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാൻ കഴിയും. അതേസമയം, ഗുണഭോക്താക്കളിൽ കരം ലഭിക്കാൻ വൈകുന്നത് കൊണ്ടാണ് വൈദ്യുതി ബില്ലടക്കാൻ വൈകിയതെന്നാണ് നടത്തിപ്പുക്കാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.