കലാമണ്ഡലത്തിൽ സംസ്കൃത ദിനാചരണം

ഷൊർണൂർ: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് ഏഴ് മുതൽ 11 വരെ വിദ്യാർഥികൾക്ക് നാട്യശാസ്ത്ര ക്ലാസുകളും പണ്ഡിത സമാദരണവും കലാപരിപാടികളും നടത്തും. ദിവസവും വൈകീട്ട് മൂന്നുമുതൽ കൂത്തമ്പലത്തിൽ ബി.എ വിദ്യാർഥികൾക്ക് 'നാട്യശാസ്ത്രവും ഭാരതീയ രംഗകലകളും' വിഷയത്തിൽ കലാമണ്ഡലം രാംമോഹൻ, ഡോ. ശ്രീറാം, ഡോ. എൻ.കെ. ഗീത, ഡോ. സി.എം. നീലകണ്ഠൻ എന്നിവർ ക്ലാസെടുക്കും. ആഗസ്റ്റ് 11ന് സംസ്കൃത സർവകലാശാല മുൻ ഡീൻ ഡോ. ആര്യാദേവിയെ ആദരിക്കും. വൈകീട്ട് ആറിന് രൂത്താല ശ്രീനി അഷ്ടപദി അവതരിപ്പിക്കും. തുടർന്ന് സംസ്കൃത സിനിമ 'സൃഷ്ടി'യുടെ പ്രദർശനവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.