വിരൽത്തുമ്പിൽ ഹൈടെക് പഠനസംവിധാനം

'കളിവഞ്ചി' സമർപ്പണം നാളെ നിലമ്പൂരിൽ നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍​െൻറ ഭാഗമായി ഹൈടെക്കായി മാറുന്ന ക്ലാസ് മുറികളിലേക്ക് ഉപയോഗിക്കാവുന്ന കളിവഞ്ചി എന്ന പഠന സംവിധാനവുമായി ഒരുകൂട്ടം അധ‍്യാപകർ. 14 സീഡികള്‍ ഉള്‍പ്പെടുന്നതാണിത്. വിഷയാടിസ്ഥാനത്തില്‍ പാഠഭാഗങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ വിഷയത്തി​െൻറയും ഏത് ഭാഗങ്ങള്‍ പഠിപ്പിക്കാനും ആവശ്യമായ പഠനസഹായികള്‍ അധ്യാപകന് വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്നതാണ് ഇതി​െൻറ പ്രത്യേകത. നിലമ്പൂര്‍ ഉപജില്ലയിലെ 60ഓളം അധ‍്യാപകരുടെ 20 ദിവസത്തെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് കളിവഞ്ചി ഒരുങ്ങിയത്. പ്രൈമറി അധ്യാപകര്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരഭമാണിത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാനാവശ്യമായ വര്‍ക്ക് ഷീറ്റ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിക്കാനും ഉപജില്ലയിലെ പ്രൈമറി അധ‍്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. കളിവഞ്ചിയുടെ പ്രകാശനം ശനിയാഴ്ച വൈകീട്ട് മൂന്നിന് നിലമ്പൂർ പിവീസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രകാശനവും ഉപഹാര സമര്‍പ്പണവും പി.വി. അബ്ദുൽ വഹാബ് എം.പിയും കളിവഞ്ചി പ്രഖ്യാപനം പി.വി. അന്‍വര്‍ എം.എല്‍.എയും നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബി.പി.ഒ കെ.ജി. മോഹനന്‍, ഇ.കെ. മൂസക്കുട്ടി, കെ.വി. ജയകുമാര്‍, ഇല്ലക്കണ്ടി അബ്ദുൽ അസീസ്, വി.പി. മത്തായി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.