പൂക്കോട്ടുംപാടം: കേരളത്തിലെ മുഴുവൻ സ്കൂളുകളിലും മലയാള ഭാഷ പഠനം നിർബന്ധമാക്കിയ സാഹചര്യത്തിൽ സി.ബി.എസ്.ഇ സഹോദയ സംഘടന ഭാരവാഹികൾ ഗവർണറെക്കണ്ട് നിവേദനം നല്കി. മാതൃഭാഷ പഠനത്തിന് സർക്കാർ എടുത്ത തീരുമാനത്തെ സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും അറബി, ഉറുദു തുടങ്ങിയ ഭാഷ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കും മലയാള ഭാഷ പഠനത്തിന് വിദ്യാഭ്യാസ വകുപ്പോ എസ്.ഇ.ആർ.ടി, മലയാളം മിഷൻ തുടങ്ങിയ സർക്കാർ ഏജൻസികളോ അഭിരുചി പരീക്ഷ നടത്തി അംഗീകൃത സർട്ടിഫിക്കറ്റ് നൽകാൻ നടപടികൾ സ്വീകരിക്കണം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ബില്ല് പരിഗണിക്കുന്ന നിയമസഭ സബ് കമ്മിറ്റിക്കും നിവേദനം നൽകി. നിർദേശങ്ങൾ സർക്കാറിനെ അറിയിക്കാമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം അറിയിച്ചു. സി.ബി.എസ്.ഇ കേരള സഹോദയ സംസ്ഥാന ട്രഷറർ എം. അബ്ദുൽ നാസർ ജില്ല പ്രസിഡൻറ് എം. ജൗഹർ എന്നിവരാണ് ഗവർണറെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.