തിരൂരങ്ങാടി: കഴിഞ്ഞദിവസം കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് ട്രെയിൻ തട്ടി യുവതിയും മൂന്ന് പെൺമക്കളും മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ആർ നഗർ വി.കെ പടിയിൽ നാട്ടുകാർ രംഗത്ത്. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ സർവകക്ഷി സമിതി രൂപവത്കരിച്ചു. മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ കണ്ടെത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് കർമസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ജില്ല കലക്ടർ, വനിത കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകും. സമര പരിപാടികളുമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. ഭാരവാഹികൾ: കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി (ചെയർമാൻ), കാവുങ്ങൽ ലിയാക്കത്തലി (ജന. കൺ). വി.കെ ഷിഹാബ് (വര്‍ക്കിങ് കണ്‍വീനർ), കെ. അബ്ദുല്‍ അസീസ് (ട്രഷ.). ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുപ്പേരി സുബൈദ ഉദ്്ഘാടനം ചെയ്തു. കെ. കൃഷ്ണൻ, കെ.വി. അഷ്റഫ് തങ്ങള്‍, പി. അപ്പുണ്ണി, കെ. അഷ്റഫ്, യു.ടി. ബാബു, പൂങ്ങാടന്‍ ഇസ്മയില്‍, എം.പി. രവീന്ദ്രന്, ടി. അഷ്റഫ്, പി.എ. ജവാദ്, ടി. അബ്ദുറഹ്മാന്, സി. കോയ, എം.കെ. നിസാര്‍, ടി.എച്ച്. അലിക്കുട്ടി ഹാജി, ടി. നൗഷാദ്, ടി. ഷിനോജ്, എന്‍. മണികണ്ഠൻ, പി.പി. ലത്തീഫ്, ടി. അപ്പുട്ടി, കെ.ടി. ഹരീഷ്, പി. കൃഷ്ണൻ, ഇ.കെ മുഹമ്മദ്, കെ. കുഞ്ഞാലൻ, പി.വി. റിയാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.