വേങ്ങര: കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള സംവിധാനങ്ങള്‍ നശിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തില്‍ കുറ്റൂര്‍ പാടത്താണ് എറിയാട് റോഡരികിലെ കുളത്തില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പമ്പ് സെറ്റും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചത്. വൻതുക ചെലവഴിച്ച് പമ്പ് ഹൗസ് നിര്‍മിച്ച് ത്രീഫേസ് വൈദ്യുതിക്കായി ലൈന്‍ വലിക്കുകയും 65,000 രൂപ വിലയുള്ള പമ്പ് സെറ്റ് സ്ഥാപിക്കുകയും ചെയ്തിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും പദ്ധതിയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ല. പാടത്തുള്ള വലിയ കുളം, ചുറ്റുമതില്‍ കെട്ടി കുടിവെള്ളമെടുക്കാനുള്ള സ്രോതസ്സായി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. അഞ്ചു വർഷം മുമ്പാണ് ഹൈപവര്‍ ശേഷിയുള്ള മോട്ടോര്‍ സെറ്റ് സ്ഥാപിച്ചത്. എന്നാല്‍ അധികൃതരുടെ പിടിപ്പുകേടിനാൽ ഈ സംവിധാനം ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പമ്പ്സെറ്റ് കുളത്തിലുണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ പലതും പലരും എടുത്തുകൊണ്ടുപോയി. പദ്ധതിക്കായി വലിയ ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും ജല വിതരണ പൈപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. അതേസമയം, ഇതേ കുളത്തില്‍ സ്വകാര്യ വ്യക്തികള്‍ ചെറിയ പമ്പ്സെറ്റുകള്‍ ഇറക്കി വെച്ച് വീടുകളിലെ ആവശ്യങ്ങള്‍ക്കായി ചെറിയ തോതില്‍ വെള്ളം അടിക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാക്കി കുടിവെള്ള വിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.