കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൽ ഡി.ആർ.െഎ പരിശോധന നടത്തി. സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ച കരിപ്പൂർ സ്വദേശിയുടെ വീട്ടിലാണ് ഡി.ആർ.െഎ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാത്രി ദോഹയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം കരിപ്പൂരിലെത്തിയത്. സ്വർണം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഹാളിലെ ശൗചാലയത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇവിടെനിന്ന് സ്വർണവുമായി പുറത്തുകടക്കുന്നതിനിടെയാണ് എ.െഎ.എ.എൽ.ടി.എസിലെ കരാർ ജീവനക്കാരനായ മമ്പുറം സ്വദേശി സിദ്ദീഖിനെ ഡി.ആർ.െഎ പിടികൂടിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കരിപ്പൂർ സ്വദേശിയുടെ വീട്ടിൽ ഡി.ആർ.െഎ പരിശോധന നടത്തിയത്. അതേസമയം ഇദ്ദേഹം ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.