കൊണ്ടോട്ടി: പുളിക്കൽ പുതിയേടത്ത് പറമ്പിൽ ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. പുതിയേടത്ത് പറമ്പ് കോളനിയിൽ ഇയ്യക്കുന്നൻ വേലായുധൻ (51), പുറായി വീട്ടിൽ ചെറുതൊടി സി.പി. രാമൻ (48) എന്നിവരെയാണ് കൊണ്ടോട്ടി എസ്.െഎ കെ.എ. സാബുവിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 12.30ഒാടെ പുതിയേടത്ത് പറമ്പ് അങ്ങാടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. എ.എസ്.െഎ കെ. സന്തോഷ്, സീനിയർ സി.പി.ഒ പി. സജു, സി.പി.ഒമാരായ കബീർ, ഷാജി, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.