ക​രി​പ്പൂ​ർ: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര്‍ധി​പ്പി​ച്ച വേ​ത​ന​വും ആ​നു​കൂ​ല്യ​വും വി​ത​ര​ണം ചെ​യ്യാ​ന്‍ ധാ​ര​ണ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനവും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ സെന്‍ട്രല്‍ ലേബര്‍ കമീഷണര്‍ മുമ്പാകെയുള്ള ചര്‍ച്ചയില്‍ ധാരണ. കഴിഞ്ഞ മാര്‍ച്ചിലെ വേതനത്തിലാണ് കമ്പനി വെട്ടിക്കുറവ് വരുത്തിയത്. 437 രൂപയില്‍നിന്ന് 366 രൂപയായാണ് കുറച്ചിരുന്നത്. ജനുവരി 19 മുതല്‍ ഫെബ്രുവരി 28 വരെ വര്‍ധിപ്പിച്ച 125 രൂപയും നല്‍കാന്‍ ധാരണയായി. വര്‍ധിപ്പിച്ച തുക നല്‍കുന്നില്ലെങ്കില്‍ മേയ് മൂന്ന് മുതല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് തൊഴിലാളികള്‍ ലേബര്‍ കമീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡൽഹി ആസ്ഥാനമായ സണ്‍റൈസ് ഫെസിലിറ്റി സര്‍വിസ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. യോഗത്തില്‍ സെന്‍ട്രല്‍ ലേബര്‍ കമീഷണര്‍ അപരാഞ്ചിത, വിമാനത്താവള മാനേജര്‍ (ഓപറേഷന്‍)നവീണ്‍കുമാര്‍, തൊഴിലാളി പ്രതിനിധികളായ അബൂബക്കര്‍ ഹാജി, വി. വേലായുധന്‍, അമാരന്‍ ശ്രീധരന്‍, കെ. ഷബീര്‍ അലി, സാബു വര്‍ഗീസ്, അജിത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.