താ​നൂ​രി​െൻറ മു​റി​വു​ണ​ക്കാ​ൻ പ​ക്ഷി സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ

താനൂർ: തീരദേശത്തുണ്ടായ സംഘർഷത്തിൽ ഹൃദയം കരിഞ്ഞ പക്ഷി സ്നേഹികളായ താനൂർ ചാപ്പപ്പടിയിലെ മുനീർ, മണി, സുബൈർ എന്നിവർക്ക് സാന്ത്വനവുമായി പക്ഷി സ്നേഹി കൂട്ടായ്മ. മുനീർ, മണി, സുബൈർ എന്നിവർ വളർത്തുന്ന നൂറോളം പ്രാവുകളാണ് സംഘർഷം വ്യാപകമായ രാത്രിയിൽ അഗ്നിക്കിരയാക്കിയത്. സംഭവം അറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാവ് സ്നേഹികളായ യുവാക്കൾ മൂന്നംഗ സംഘത്തിന് ൈകത്താങ്ങുമായി എത്തുകയായിരുന്നു. ഇവർ സ്വരൂപിച്ച പണം ചാപ്പപ്പടിയിൽ എത്തിയാണ് സംഘത്തിന് കൈമാറിയത്. വിവിധ ജില്ലകളിൽ നിന്നുള്ള പക്ഷി സ്നേഹികൾ ഇതിൽ പങ്കാളികളായതായി കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന തൃശൂർ സ്വദേശിയായ അനീഷ് ശൈഖ് പറഞ്ഞു. വെന്തുനീറിയ മനസ്സുകൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു പ്രാവ് സ്നേഹികളുടെ കൈത്താങ്ങ്. അനീഷ് ശൈഖിനൊപ്പം നജു, റഫീഖ്, ചുമ്മർ, ശിബു, മൻസൂർ, ഉമ്മർ, സാജൻ, ഷാജി, ജിനിഷ്, വിഷ്ണു, അഷറഫ് തിരൂർ, അഷറഫ് ഷെർണൂർ എന്നിവരാണ് താനൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.