മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​: പു​തി​യ രോ​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ സ്​​ഥാ​പി​ച്ചു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഹൃേദ്രാഗനിർണയത്തിന് എക്കോ കാർഡിയോഗ്രാഫും വിവിധ രോഗങ്ങളുടെ നിർണയത്തിനും ആന്തരികാവയവങ്ങളുടെ പരിശോധനക്കുമായി കളർ ഡോപ്ലറും സ്ഥാപിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ൈശലജ ശനിയാഴ്ച രാവിലെ പത്തിന് ഇവ ഉദ്ഘാടനം ചെയ്യും. 48 ലക്ഷം രൂപ മുടക്കിയാണ് രണ്ട് ഉപകരണങ്ങളും സ്ഥാപിച്ചത്. ആധുനികരീതിയിൽ സ്ഥാപിച്ച, മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർവത്കൃത കേന്ദ്രലൈബ്രറിയും മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗർഭിണികളുടെ ചികിത്സക്കും ആന്തരാവയവങ്ങളുടെ രോഗനിർണയത്തിനും എക്കോ കാർഡിയോഗ്രഫി ഉപയോഗിക്കും. 500 രൂപ ഫീ ആശുപത്രി വികസനഫണ്ടിലേക്ക് വാങ്ങിയാണ് സേവനം നൽകുക. കളർഡോപ്ലർ വഴി കൈകാലുകളുടെയും രക്തക്കുഴലുകളുടെയും മറ്റും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കും. വാർത്തസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. സിറിയക് ജോബ്, ഫോറൻസിക് മെഡിസിൻ പ്രഫസർ ഡോ. സഞ്ജയ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.