തിരൂരങ്ങാടി: യുവതിയുടെയും മൂന്ന് പെൺമക്കളുടെയും മരണം നാടിനെ നടുക്കി. പത്തു വർഷത്തിലേറെയായി വി.കെ. പടിയിലെ ക്വാർേട്ടഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം പേരൂർക്കട മല്ലശ്ശേരി പടിഞ്ഞാറ്റിൻ പുത്തൻവീട്ടിൽ രാജേഷിെൻറ ഭാര്യ ഭാവന, മക്കളായ െഎശ്വര്യ, നന്ദിനി, വിസ്മയ എന്നിവർ ട്രെയിൻ തട്ടി മരിച്ചതാണ് നാടിെൻറ നൊമ്പരമായത്. വയനാട്ടുകാരിയായ ഭാവനയെ പ്രണയിച്ച് വിവാഹം കഴിച്ച് കുറച്ചുകാലം അവിടെ തന്നെയായിരുന്നു ഇവർ കഴിഞ്ഞത്. െഎശ്വര്യയുടെ ജനനത്തിനുശേഷമാണ് വി.കെ പടിയിലെത്തിയത്. നാട്ടുകാർക്ക് കുടുംബെത്തക്കുറിച്ച് ഒരു ആക്ഷേപവുമില്ല. ശനിയാഴ്ച രാവിലെ ചെമ്മാേട്ടക്ക് എന്ന് പറഞ്ഞ് നാലുപേരുംകൂടി പോയതാണ്. ആശാരിപ്പണിക്കാരനായ രാജേഷ് മാത്രമായിരുന്നു വീട്ടിൽ. ഉച്ചയോടെ ഒരു ഫോൺ വന്നിരുന്നു. രാജേഷ് ഉറക്കമായതിനാൽ എടുത്തില്ല. അൽപം കഴിഞ്ഞ് തിരിച്ചുവിളിച്ചപ്പോൾ ബൂത്തിലാണെടുത്തത്. തുടർന്ന് ഇവരെ അന്വേഷിച്ച് രാജേഷ് കണ്ണൂരിലേക്ക് പോയി. എന്നാൽ, ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ രാജേഷ് ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന പരാതിയുമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട്ട് ട്രെയിൻ തട്ടി നാലുപേർ മരിച്ചെന്ന വിവരം സ്റ്റേഷനിലുള്ളതിനാൽ രാജേഷിനെ ഇവിടെ നിർത്തി വിവരം കോഴിക്കോേട്ടക്ക് കൈമാറി. അതിനുശേഷം ഭാവനയെയും മക്കളെയും അറിയാവുന്നവരെ കൂട്ടി കോഴിക്കോെട്ടത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തുടർന്ന് രാജേഷിനെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പൊലീസ് കൊണ്ടുപോവുകയായിരുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർക്കൊന്നും അറിയില്ല. എന്നാൽ, സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ചിലർ പറഞ്ഞു. ഭാവന നേരത്തേ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.