മലപ്പുറം: കേരള പ്രീമിയർ ലീഗിൽ കോട്ടപ്പടി മൈതാനത്ത് നടന്ന ആദ്യ ഹോം മത്സരത്തിൽ ഗോകുലം എഫ്.സിക്ക് മികച്ച ജയം. കോഴിക്കോട് ആസ്ഥാനമായുള്ള ക്വാർട്സ് എഫ്.സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് ആതിഥേയർ കീഴടക്കിയത്. വി.പി. സുഹൈറും സലീം മുഹമ്മദും രണ്ട് വീതവും ഫ്രാൻസിസ് സേവ്യർ ഒരു ഗോളും നേടി. കളിയുടെ തുടക്കം മുതൽ ഗോകുലത്തിെൻറ മുന്നേറ്റമായിരുന്നു. ആറാം മിനിറ്റിൽ ഗോകുലം എഫ്.സിയുടെ അർജുൻ ജയരാജിെൻറ ഷോട്ട് പുറത്തേക്കുപോയി. അടുത്ത മിനിറ്റിൽ ഷിഹാദ് നെല്ലിപ്പറമ്പൻ ഗോൾ ലക്ഷ്യമാക്കി അടിച്ച പന്ത് ക്വാർട്സ് എഫ്.സിയുടെ ചിേങ്കയി തടഞ്ഞിട്ടു. പത്താം മിനിറ്റിലായിരുന്നു ഗോകുലത്തിെൻറ ആദ്യ ഗോൾ. ക്വാർട്ടറിനകത്തുനിന്ന് വി.പി. സുഹൈർ തൊടുത്ത പന്ത് ക്വാർട്സ് എഫ്.സിയുടെ വലകുലുക്കി. 12ാം മിനിറ്റിൽ ക്വാർട്സ് എഫ്.സി ആദ്യ മുന്നേറ്റം നടത്തിയെങ്കിലും മധ്യനിര താരം മദെൻറ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കുപോയി. 19ാം മിനിറ്റിൽ ഗോകുലം രണ്ടാം ഗോൾ നേടി. കോർണറെടുത്ത ആൻഡമാൻ താരം ഫ്രാൻസിസ് സേവ്യറിെൻറ ഷോട്ട് ക്വാർട്സ് ഗോളി സഞ്ജയിെൻറ ദേഹത്ത് തട്ടി വലയിൽ പതിക്കുകയായിരുന്നു. 29ാം മിനിറ്റിൽ സുഹൈർ വീണ്ടും ഗോകുലത്തിനായി ലക്ഷ്യം കണ്ടു. ബോക്സിന് പുറത്തുനിന്ന് മുഹമ്മദ് റാഷിദ് നൽകിയ പന്ത് ക്വാർട്സിെൻറ പ്രതിേരാധ നിരയെ തകർത്ത് സുഹൈർ ലക്ഷ്യം കണ്ടു. ആദ്യപകുതിയിൽ ക്വാർട്സ് എഫ്.സി താരങ്ങൾ ഗോകുലത്തിെൻറ ഗോൾമുഖത്തേക്ക് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ക്യാപ്റ്റൻ സുശാന്ത് മാത്യുവും നൈജീരിയൻ താരം ബെല്ലെ റസാഖും തീർത്ത പ്രതിേരാധ നിരയെ കീഴടക്കാനായില്ല. മറുവശത്ത് ഗോകുലത്തിെൻറ തുടർച്ചയായ ആക്രമണത്തിൽ ക്വാർട്സ് ഗോളി പതറുന്നതായിരുന്നു കാഴ്ച. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാട്രിക്ക് ലക്ഷ്യമിട്ട് സുഹൈർ അടിച്ച പന്ത് ബാറിൽ തട്ടി പുറത്തുപോയി. രണ്ടാം പകുതിയിൽ ഗോകുലത്തിനായി അനന്തു മുരളിയെയും ബിജേഷ് ബാലനെയും കോച്ച് ബിനോ ജോർജ് മുന്നേറ്റനിരയിൽ കളത്തിലിറക്കി. 54ാം മിനിറ്റിൽ ബിജേഷ് അടിച്ച പന്ത് ലക്ഷ്യം കാണാതെ പുറത്തേക്കുപോയി. 60ാം മിനിറ്റിൽ ക്വാർട്സ് എഫ്.സിയുടെ പ്രവീൺ തൊടുത്ത ഷോട്ട് ഗോകുലം ഗോളി മിർഷാദ് സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി. അടുത്ത മിനിറ്റിൽ ഗോകുലം നാലാം ഗോൾ നേടി. ഇത്തവണ ഘാനക്കാരൻ സലീം മുഹമ്മദിെൻറ ഹെഡറായിരുന്നു ക്വാർട്സ് എഫ്.സിയുടെ വലകുലുക്കിയത്. നാലാം ഗോൾ വീണതോടെ േകാഴിേക്കാട്ടുകാർ ഗോളി സഞ്ജയിനെ മാറ്റി ഇഷാനെയിറക്കി. 67ാം മിനിറ്റിൽ ഉയർന്നുവന്ന പന്ത് സുഹൈർ േഗാൾവല ലക്ഷ്യമാക്കി തലവെച്ചെങ്കിലും ഇഷാെൻറ കൈയിലൊതുങ്ങി. 69ാം മിനിറ്റിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ അനന്തു മുരളിയെ പിന്നിൽനിന്ന് വീഴ്ത്തിയതിന് ക്വാർട്സ് പ്രതിരോധതാരം കിരണിന് മഞ്ഞക്കാർഡ് ലഭിച്ചു. 75ാം മിനിറ്റിൽ സലീം മുഹമ്മദ് േഗാകുലത്തിെൻറ അഞ്ചാം ഗോൾ നേടി. ഇത്തവണയും ഘാനക്കാരെൻറ ഹെഡറിലൂടെയായിരുന്നു ഗോൾ. ഒരു ഗോൾ തിരിച്ചടിക്കാൻ ക്വാർട്സ് എഫ്.സി കിണഞ്ഞുശ്രമിച്ചെങ്കിലും എല്ലാം പാഴായി. കളിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച രണ്ട് അവസരങ്ങൾ സുഹൈറിന് ലക്ഷ്യം കാണാനയില്ല. രണ്ട് ഗോൾ നേടിയ വി.പി. സുഹൈറാണ് മികച്ച താരം. ബുധനാഴ്ച തിരുവനന്തപുരം കെ.എസ്.ഇ.ബിയുമായാണ് ഗോകുലം എഫ്.സിയുടെ അടുത്ത ഹോം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.