ക​രി​ങ്ക​ല്ല​ത്താ​ണി​യി​ല്‍ സം​ഘ​ര്‍ഷം; കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ റോ​ഡ് ഷോ ​മു​ട​ങ്ങി

കരിങ്കല്ലത്താണി: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ റോഡ് ഷോ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. റോഡ് ഷോ കരിങ്കല്ലത്താണിയിലെത്തിയപ്പോഴായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ റാലിക്കിടയിലേക്ക് കയറി റാലി അലങ്കോലമാക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് പ്രതിനിധികള്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡ് ഷോക്ക് തയാറാക്കിയ പ്രത്യേക വാഹനത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ മറ്റൊരു വാഹനത്തിേലക്ക് മാറ്റി പെരിന്തല്‍മണ്ണയിലെത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശി. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പുലാമന്തോള്‍, ആലിപ്പറമ്പ്, താഴെക്കോട്, ഏലംകുളം പഞ്ചായത്തുകളില്‍ ഇന്നായിരുന്നു റോഡ് ഷോ. പരിപാടിയുടെ അവസാനമായാണ് ഷോ കരിങ്കല്ലത്താണിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.