ലൈ​​സ​​ൻ​​സെ​​ടു​​ക്കാ​​ൻ നൂ​​ലാ​​മാ​​ല എന്നാപിന്നെ ലൈസൻസ്​ വേണ്ടാന്ന്​ ‘ന്യൂജൻ’

കുറ്റിപ്പുറം: ലൈസന്‍സെടുക്കാന്‍ നൂലാമാലകള്‍ ഏറിയതോടെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വർധന. ലൈസന്‍സ് ടെസ്റ്റും ലേണിങും കര്‍ശനമാക്കിയപ്പോള്‍ ലൈസന്‍സില്ലാതെ നിരത്ത് കീഴടക്കുകയാണ് അനധികൃത ഡ്രൈവര്‍മാര്‍. ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിലെ മാറ്റം കാരണം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് ഗ്രൗണ്ട് വിടുന്നത്. വൈകീട്ടോടെ ഓഫിസിലെത്തുന്ന ഇവര്‍ക്ക് ലൈസന്‍സ് ഒപ്പിട്ട് നല്‍കുന്ന ജോലി കൂടിയായതോടെ വാഹന പരിശോധന നിലച്ച അവസ്ഥയാണ്. ലേണിങ് പരീക്ഷ നടത്തുന്നതും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇതിന് ശേഷം വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റുകള്‍ കൂടി നടത്തേണ്ടതുണ്ട്. സ്‌കൂള്‍ ബസുകളുടെ പരിശോധന കർശനമാക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്ത അവസ്ഥയാകും. ഉദ്യോഗസ്ഥരുടെ കുറവ് കാരണം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെൻറ് പരിശോധനയും കാര്യമായി നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.