പൊ​ന്മ​ള​ക്കാ​രോ​ട് വോ​ട്ട് ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ല

മലപ്പുറം: സംസ്ഥാന പാതയിലൂടെ മലപ്പുറത്ത് നിന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിന് ഒതുക്കുങ്ങലിലെത്തണമെങ്കിൽ പൊന്മളയിലൂടെ കടന്നു പോവണം. പൊന്മളയിലെത്തുമ്പോൾ പക്ഷെ വോട്ട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. ഈ പഞ്ചായത്തിലെ ഒരാളുടെയും വോട്ട് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് കിട്ടില്ല. കാരണം ലളിതം. പൊന്മള പൊന്നാനി ലോക്സഭ മണ്ഡലത്തിെൻറ ഭാഗമാണ്. ജില്ല ആസ്ഥാനത്തിന് സമീപത്തെ പഞ്ചായത്തായ പൊന്മളക്ക് ചില പ്രേത്യകതകളുണ്ട്. ഭൂമിശാസ്ത്രപരമായി മാത്രമേ ഇവർക്കിപ്പോൾ മലപ്പുറവുമായി ബന്ധമുള്ളൂ. എട്ട് വർഷം മുമ്പ് വരെ മലപ്പുറം നിയമസഭ മണ്ഡലത്തിെൻറ ഭാഗമായിരുന്ന പൊന്മള പുനർ നിർണയത്തോടെ കോട്ടക്കലിലേക്ക് മാറി. കോട്ടക്കലിപ്പോൾ പൊന്നാനി ലോക്സഭ മണ്ഡലത്തിലാണ്. പൊന്മളക്ക് സമീപത്തെ ഒതുക്കുങ്ങൽ, കുറുവ, കോഡൂർ പഞ്ചായത്തുകളിലുള്ളവരും ഏപ്രിൽ 14ന് വോട്ട് ചെയ്യും. തിരൂർ താലൂക്കിൽപ്പെടുന്ന പഞ്ചായത്തുകൂടിയാണ് പൊന്മള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.