വേങ്ങര: പൊതുമുതൽ കട്ടുതിന്നുന്നവരോടും ബലാത്സംഗക്കാരോടും സന്ധിയില്ലാതെ പോരാടുമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ ഭാഗമായി വേങ്ങരയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്യുതാനന്ദനെക്കൊണ്ട് കേരളത്തിനെന്തു നേട്ടമുണ്ടായി എന്ന് ചോദിക്കുന്നവരോട് കേരളം അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയെ ക്കുറിച്ചും ഹിന്ദുത്വരാഷ്ട്രത്തോടുള്ള നിലപാടിനെക്കുറിച്ചും സംസാരിക്കണം. നല്ല ബീഫ് നൽകുമെന്ന് പറയുന്ന ബി.ജെ.പി ആദ്യം അക്കാര്യം ചെയ്ത് കാണിക്കണം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ജീർണതയുടെ തെളിവാണ് െഎസ്ക്രീം േകസെന്നും വി.എസ് പറഞ്ഞു. യോഗത്തിൽ ടി.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി, എ. വിജയരാഘവൻ, എൻ.കെ. അബ്ദുൽ അസീസ്, എൻ.ആർ. ബാലൻ, പി.എച്ച്. ഫൈസൽ, വി.പി. സക്കരിയ, ടി. അലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.