ഒ​തു​ക്കു​ങ്ങ​ലിലും തേ​​ഞ്ഞി​​പ്പ​​ല​​ത്തും പൊ​​ലീ​​സ്​ റൂ​​ട്ട് മാ​​ർ​​ച്ച്

കോട്ടക്കൽ: തെരഞ്ഞെടുപ്പിെൻറ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിൽ റൂട്ട് മാർച്ച് നടത്തി. ആന്ധ്രപ്രദേശിൽ നിന്നുള്ള സി.ഐ.എസ്.എഫ് ഭടന്മാരായിരുന്നു അണിനിരന്നത്. സി.ഐ.എസ്.എഫ് കമാൻഡൻറ് വേലായുധൻ, കോട്ടക്കൽ എസ്.ഐ ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഒതുക്കുങ്ങൽ, മുനമ്പം, മറ്റത്തൂർ, മുസ്ലിയാരങ്ങാടി എന്നിവിടങ്ങളിലായിരുന്നു മാർച്ച്. ഉദ്യോഗസ്ഥരടക്കം 46 പേർ പങ്കെടുത്തു. വള്ളിക്കുന്ന്: ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി തേഞ്ഞിപ്പലത്ത് മൂന്നിടങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ജില്ലാതിർത്തിയിലെ ഇടിമൂഴിക്കൽ, പള്ളിക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് മാർച്ച് നടത്തിയത്. തേഞ്ഞിപ്പലം എസ്.ഐ അഭിലാഷ്, അഡീ. എസ്.ഐ വത്സൻ, സി.പി.ഒ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.