കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം; ദു​രി​തം ഇ​ര​ട്ടി​ച്ചു

മലപ്പുറം: കുടിവെള്ള വിതരണത്തിൽ നിയന്ത്രണം വന്നതോടെ ജനത്തിെൻറ ദുരിതം ഇരട്ടിച്ചു. കടലുണ്ടിപ്പുഴയിൽ വെള്ളം കുറഞ്ഞതോടെ ഇടവിട്ടുള്ള ദിവസങ്ങളിലാണ് മലപ്പുറം നഗരസഭയിൽ കുടിെവള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞദിവസം ഏകദേശം മൂന്ന് മണിക്കൂർ മാത്രമാണ് വെള്ളം ലഭിച്ചതെന്ന് മുണ്ടുപറമ്പിലെ കുടുംബങ്ങൾ പറയുന്നു. വെള്ളം ലഭിക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാനായി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ ആരും ഫോണെടുക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ജല അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിക്കുന്നവർ ഏറെ വലയുകയാണ്. കനത്ത ചൂടിൽ മറ്റു സ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞിട്ടുണ്ട്. പുഴയിൽ വെള്ളം കുറഞ്ഞതോടെ മണിക്കൂറുകൾ മാത്രമാണ് പമ്പിങ് നടക്കുന്നത്. കൂടാതെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുന്നതും വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ, കത്തുന്ന ചൂടിനും കുടിെവള്ള ക്ഷാമത്തിനും താൽക്കാലിക ശമനമേകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.