വേ​ദി​യും സ​ദ​സ്സും കൈ​യ​ട​ക്കി ന്യൂ ​ജെ​ൻ; ചോ​ദ്യ​ങ്ങ​ൾ​ക്കു​ത്ത​ര​വു​മാ​യി സ്​​ഥാ​നാ​ർ​ഥി

മലപ്പുറം: ടൗൺഹാളിൽ എം.എസ്.എഫും കെ.എസ്.യുവും സംയുക്തമായി സംഘടിപ്പിച്ച ‘വിഷൻ ആൻഡ് മിഷൻ, മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടിയിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യങ്ങൾ കൊണ്ടുമൂടി പുതുതലമുറ. ദേശീയ, സംസ്ഥാന രാഷ്ട്രീയവും സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെ അനുഭവിക്കുന്ന പ്രശ്നങ്ങളും ചോദ്യങ്ങളായി ഉയർന്നു. യുവ എം.എൽ.എമാരുടെയടക്കം സാന്നിധ്യത്തിൽ സ്ഥാനാർഥി മറുപടി നൽകി. കേന്ദ്ര സർവകലാശാലകളിലടക്കം ഫാഷിസം പിടിമുറുക്കുന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാറിെൻറ ഒത്താശയോടെ ഫാഷിസം പിടിമുറുക്കുന്ന കാഴ്ച ഭയാനകമാണ്. രോഹിത് വെമുലയും നജീബുമെല്ലാം ഇതിെൻറ ഇരകളാണ്. ജിഷ്ണു വിഷയത്തിൽ കേരളത്തിൽ കണ്ടതും ഇതുപോലൊരു മനോഭാവമാെണന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാറിനെ അഞ്ചുവർഷം തുടരാൻ അനുവദിക്കുന്നത് തന്നെ സ്ത്രീകളോടും കുട്ടികളോടും ജനങ്ങളോടും ചെയ്യുന്ന അനീതിയാണ്. -വിദേശ ഭാഷകളടക്കം പഠിപ്പിക്കുന്ന ‘ഇഫ്ളു’ നഷ്ടപ്പെട്ടത് എൻ.ഡി.എ സർക്കാർ സമീപനം മൂലമാണ്. കരിപ്പൂരിൽ ഉദ്യോഗസ്ഥ ലോബിയുടെ കളിയാണെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാറാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ലീഗ് ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ, എം.എൽ.എമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, പി. ഉബൈദുല്ല, പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, കെ.കെ. ആബിദ് ഹുസൈൻ, കെ.എസ്. ശബരീനാഥൻ, കെ.എ.എം. മുഹമ്മദ് അബൂബക്കർ (തമിഴ്നാട്), മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, എം.പി. അബ്ദുസ്സമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.എൻ.എ. ഖാദർ, പി.സി. വിഷ്ണുനാഥ്, പി.കെ. ഫിറോസ്, ജി. ദേവരാജൻ, ടി.പി. അഷ്റഫലി, ടി.പി. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.